Thursday, May 13, 2021

Rare and Real Video- ധനുഷ്‌കോടി യാത്രയുടെ പ്രധാന ആകർഷണം...

ഇന്ത്യയിലെ തമിഴ്‌നാട്‌ സംസ്ഥാനത്ത്  തെക്കു കിഴക്കേ അറ്റത്തായി സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് ധനുഷ്ക്കോടി. ധനുഷ്കോടിയെ പറ്റിയാണ് ഇന്നത്തെ rareandrealvideo

Rare and Real Video- ധനുഷ്‌കോടി യാത്രയുടെ പ്രധാന ആകർഷണം...

പാമ്പൻ ദ്വീപിനു തെക്കുകിഴക്കായിശ്രീലങ്കയിലെ തലൈമന്നാറിന് ഏകദേശം 18 മൈൽ (29 കിലോമീറ്റർ) പടിഞ്ഞാറായി ഇതു സ്ഥിതി ചെയ്യുന്നു. രാമേശ്വരത്ത് നിന്നും 18 കിലോമീറ്റര്‍ അകലെ ധനുഷ്‌കോടി സ്ഥിതിചെയ്യുന്നു. ധനുസിന്റെ അറ്റം എന്നാണ് ധനുഷ്‌കോടി എന്ന വാക്കിന്റെ അര്‍ത്ഥം. 1964  രാമേശ്വരത്ത് ഉണ്ടായ അതിഭയങ്കരമായ ചുഴലിക്കൊടുങ്കാറ്റിനെ തുടർന്ന് നഗരം പൂർണ്ണമായി നശിപ്പിക്കപ്പെടുകയും ഇന്നും കാര്യമായ ജനവാസമില്ലാതെ നഗരമായി തുടരുകയും ചെയ്യുന്നു.

1964 ഡിസംബർ 22 നുണ്ടായ ചുഴലിക്കാറ്റിൽ ഏകദേശം 1,800 പേർ മരണമടയുകയും സ്റ്റേഷനിലേയ്ക്ക് അടുത്തുകൊണ്ടിരുന്ന പാമ്പന്‍ - ധനുഷ്കോടി പാസഞ്ചർ ട്രെയിനും അതിലെ 115 യാത്രക്കാർ ഉൾപ്പെടെ ഒലിച്ചുപോകുകയും ചെയ്തു. പട്ടണം മുഴുവനായി ഒറ്റപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. നിരന്തരം സുനാമിയും കടല്‍ക്ഷോഭങ്ങളും ഉണ്ടാകുന്ന സാഹചര്യമായതിനാല്‍ സര്‍ക്കാര്‍ തന്നെ ധനുഷ്‌കോടിയില്‍ ആള്‍ത്താമസത്തിന് അനുകൂല സാഹചര്യമല്ലെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും കടലിനെ ആശ്രയിച്ച് കഴിയുന്ന ഒരു കൂട്ടം ജനങ്ങള്‍ ധനുഷ്‌കോടിയിലുണ്ട്.

 

Rare and Real Video- ധനുഷ്‌കോടി യാത്രയുടെ പ്രധാന ആകർഷണം...

ഇന്ത്യയിലെ തമിഴ്‌നാട്‌ സംസ്ഥാനത്ത്   തെക്കു കിഴക്കേ അറ്റത്തായി സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് ധനുഷ്ക്കോടി .   ധനുഷ്കോടിയെ പറ്റിയാണ്...